ഗയാനയിൽ യാത്രാബോട്ട് മുങ്ങി; 53 പേരെ രക്ഷപ്പെടുത്തി, നിരവധി പേരെ കാണാതായി

ജോർജ് ടൗൺ: കരീബിയൻ രാജ്യമായ ഗയാനയിൽ യാത്രാബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 116 പേരിൽ 53 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

1939-ൽ നിർമിച്ച എംവി ബാരിമ (MV Barima) എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ നാവികസേനയും മറ്റ് ദുരന്തനിവാരണ സംഘങ്ങളും പങ്കെടുത്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *