ഇടയിൽ മുളയ്ക്കുന്ന വിഷച്ചെടികൾ

രാജൻ ചിറ്റാർ, സിഡ്നി.

സിഡ്നിയിലെ സാഹിത്യ മേഖലയിൽ മാത്രമല്ല പൊതുവെ ആസ്ട്രേലിയൻ മലയാളികൾക്കിടയിൽ അത്രകണ്ട് പ്രഗത്ഭ രായവർ ചുരുക്കമാണ്. എന്നിരുന്നാലും പ്രദേശികയിടങ്ങളിൽ സാഹിത്യ പ്രവർത്തകരായി അറിയപ്പെടുന്ന ഒട്ടേറെ സന്മനസ്സുകൾ ആസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ പലേ ക്രമത്തിൽ ചെറുതും വലുതുമായ പ്രവർത്തനം നടത്തി വരുന്നു. അത്രകണ്ട് വലിയ സാഹിത്യകാരുടെ ഇടമല്ലാത്തതിനാലും എന്നാൽ സാഹിത്യസംബന്ധിയായ ചർച്ചകൾ കേരളത്തിൽ നിന്ന് വളരെ അകലെയുള്ള ഒരു ഭൂഖണ്ഡത്തിൽ നടത്തുമ്പോൾ ലഭിക്കേണ്ട പ്ര ധാന്യം ഇവിടെ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. ഗൾഫ് പ്രവാസി മേഖലയിലെ സാഹിത്യ പ്രവർത്തനം പോലെ അത്തര ത്തിൽ എഴുത്തുകാരെ വളർത്തിക്കൊണ്ടു വരുവാൻ ആസ്ട്രേ ലിയയിലെ മലയാളീ സമൂഹത്തിന് കഴിഞ്ഞിട്ടുമില്ല എന്നതും മറുപുറത്ത് കാണേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് കടലുകൾ അകലെ അമേരിക്കയിലും മറ്റ് ഇതര ഗൾഫ് രാജ്യങ്ങ ളിലും നടക്കുന്ന സാഹിത്യോത്സവങ്ങൾ പോലെ കൂട്ടായ പരിശ്രമം ഇവിടെയും ആവശ്യമാണ് എന്നത് ആസ്ട്രേലിയൻ മലയാളി സാഹിത്യ പ്രവർത്തനത്തിന്റെ പിന്നോട്ടടി തുറന്നു കാട്ടുന്നു.

ഈയിടെയായി സിഡ്നിയിലും സമീപ പ്രദേശങ്ങളിലും കണ്ടു വരുന്ന ഒരു ഗുണകരമല്ലാത്ത പ്രവണത അവനവനുവേണ്ടി മാത്രം പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നതിനും അതിനായി അവാർഡുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു “പ്രാഞ്ചി സ്റ്റൈൽ” വളർത്തിക്കൊണ്ട് വരാൻ ചിലർ ശ്രമിക്കുന്നു എന്നതാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം ചിലയിടങ്ങളിൽ ഉയർന്നിരുന്നു, എങ്കിലും ഇത്തരം പ്രവർത്തങ്ങളുടെ പ്രണേതാക്കൾ തങ്ങളുടെ കൈവശമുള്ള മാധ്യമം വഴിയും ഇതര സോഷ്യൽ മീഡിയ ഇടങ്ങളിലും തങ്ങൾക്കനുകൂലമായ പ്രചാരവേല സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് കാണാൻ കഴിയും.


അവസാനയിനമായി ഓറഞ്ചിൽ നടന്ന വായനശാല ഉദ്ഘാടന മാമാങ്കത്തിൽ ഒരു മന്ത്രി തന്നെ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇത്തരം ഇടങ്ങളിൽ യഥേഷ്ടം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. “ലിറ്ററേച്ചർ ഫെസ്റ്റിവൽ” എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടി കേവലം അവാർഡ് വിതരണ ചടങ്ങ് മാത്രമായി ചുരുങ്ങുകയും അവിടെ സാഹിത്യ സംബന്ധിയായ യാതൊരു ചടങ്ങും ഇല്ലാതിരി ക്കുകയും ചെയ്തു എന്നത് പൊതുഇടങ്ങളിലെ മാലിന്യമായി വേണം കാണാൻ. അതിനെ ചില സാഹിത്യ പ്രവർത്തകർ തന്നെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടുവന്നു എന്നത് ഗൗരവതരവും ആശാവഹവും തന്നെ.

സാഹിത്യത്തിലെ ഇത്തരം പുഴുക്കുത്തുകളെ യഥാകാലം അവസാനിപ്പിച്ച് പോകേണ്ടതുണ്ട്. സാഹിത്യ രചന എന്നത് തനിക്ക് എന്തെങ്കിലും അവാർഡിനാണോ അതോ ആത്മരതിയാണോ എന്നും അതിൽ നിന്ന് അടുത്ത തലമുറയ്ക്ക് ഉൾക്കൊള്ളേണ്ട പാഠം എന്താണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുകയും ചെയ്യേണ്ടത് ആസ്ട്രേലിയ പോലെ വിശാലമായ ഒരു പ്രവാസ മേഖലയിൽ, നന്നേ കുറഞ്ഞ വിഭവങ്ങൾ മാത്രം ലഭിക്കുന്ന ഒരു മേഖല എന്ന നിലയിലും ഗൗരവേറിയതാണ്. ആ കരുതൽ ഉണ്ടാകുമ്പോഴാണ് സാഹിത്യത്തിലെ ചില വിഷച്ചെടികളെ നാം കരുതിയിരിക്കേണ്ടത്.

സാഹിതിയെന്ന സംരഭം അതിന്റെ പ്രവർത്തനങ്ങൾ ലോകമാകെയോ ഒരു മറുലോകമുണ്ടെങ്കിൽ ആ ലോകത്തിലോ വ്യാപിപ്പിക്കുന്നതിന് ഇവിടെ ആരും തന്നെ എതിരാണെന്ന് തോന്നുന്നില്ല. എന്നാൽ അതിന്റെ പേരിൽ അനഭലഷണീയമായ അവാർഡ് വിതരണ ചടങ്ങ് നടത്തുന്നത് സമൂഹത്തിന് എത്രമാത്രം ഗുണം ചെയ്യുമെന്ന് ചിന്തിക്കേണ്ടതുണ്ട്. സഹിതിയുടെ ദേശീയ ചെയർ മാൻ അതിന്റെ ദേശീയ ഘടകം പ്രഖ്യാപിച്ച അവാർഡ് വാങ്ങാൻ അവരുടെ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ഒരു മന്ത്രിയെ കരുവാക്കി കേരളജനതയുടെ പൊതുസ്വത്ത് ചിലവാക്കി കേരളത്തിൽ നിന്നുമെത്തിച്ച് സിഡ്നിയിൽ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയുള്ള ഓറഞ്ചിൽ അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ അതിന്റെ പിന്നിലെ വിഷവിത്തുക്കൾ വളർന്നാൽ എത്രത്തോളം അപകടകരമായ പ്രവണതയും പ്രവർത്തനവുമാകും ഭാവിയിൽ രൂപപ്പെടുത്തി എടുക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ചുരുക്കത്തിൽ ‘ഞാൻ’ ദേശീയ അധ്യക്ഷനായ ‘എന്റെ’ സംഘടന ‘എനിക്ക്’ പ്രഖ്യാപിച്ച ഇന്റർനാഷണൽ അവാർഡ് വാങ്ങാൻ ‘എന്റെ’ സംഘടനയുടെ ഇന്റർനാഷണൽ ഘടകം ഒരുക്കിയ പരിപാടിയിൽ കേരളത്തിലെ ഒരു മന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് നടത്തിയ മാമാങ്കമാണ് ഓറഞ്ചിലെ സാഹിത്യസമ്മേളനം. (കറിവേപ്പിലയായി പോലും സാഹിത്യം ചേർക്കാൻ സംഘാടകർ മനസ്സുകാട്ടിയില്ല എന്നത് മറുവശം) പകരം ഓറഞ്ചിലെ ടിയാന് എന്റെ തന്നെ സംഘടനയുടെ പ്രാദേശിക ഘടകങ്ങൾ ഒന്ന് രണ്ട് അവാർഡുകൾ ഇതിനകം തന്നെ കൊടുത്തു കഴിഞ്ഞു. അത് വിവിധയിടങ്ങളിൽ കൊണ്ടാട്ടുകയും ചെയ്തു എന്നത് ഒരുതരത്തിലും മറുതരത്തിലും പ്രാഞ്ചിസമാണ്.


ഇത്തരം വിഷവൃക്ഷങ്ങൾ കേരളത്തിൽ ധാരാളമായി നിലനിന്നിരുന്നു എന്ന് സാഹിത്യ വിദ്യാർത്ഥികൾക്ക് അറിവുള്ള താണ്. അതിനെയെല്ലാം അതിജീവിച്ച് ആണ് മലയാള ഭാഷയും സാഹിത്യവും കലയും സംസ്കാരവും മുന്നോട്ട് കുതിച്ചതെന്ന് നാം ഓർമ്മിക്കണം. ഇത്തരം വിഷച്ചെടികൾ നമ്മുടെ ഇടങ്ങളി ലും വളർന്നു കൂടായ്കയില്ല. അതിനെതിരെയുള്ള ജാഗ്രത നമ്മുടെ സാഹിത്യ ഇടങ്ങൾ പാലിക്കുമെന്ന് വിചാരിക്കുന്നു.

അതേപോലെ തന്നെ ഇതിനോടൊപ്പം ചേർത്തുവയ്ക്കേണ്ടതാണ് ഇത്തരം പരിപാടികളിൽ നടക്കുന്ന “ബിസ്സിനസ്സ് എക്സലന്റ്” അവാർഡ് വിതരണം. പരിപാടിയുടെ ചിലവ് മാത്രമല്ല അതിനപ്പുറം നടത്തിപ്പുകാർക്കുള്ള ഒരു വലിയ വരുമാനം കൂടിയാവുകയാണ് ഇത്തരം അവാർഡുകൾ. അത്തരത്തിൽ ലഭിക്കുന്ന പണം വഴിവിട്ട ആവശ്യങ്ങൾക്കും വിഷച്ചെടികൾക്ക് വളരാനുള്ള വളമായും മാറുന്ന സാഹചര്യമുണ്ട്. അതിനായി ഒരു പ്രമുഖ ബിസ്സിനസ്സുകാരനോട് അയ്യായിരം മുതലിങ്ങോട്ട് വിലപേശി അഞ്ഞൂറിൽ വരെ എത്തിയ കഥ ഈയിടെയാണ് മല യാളീപത്രത്തിൽ വലിയ വാർത്തയായി വന്നതെന്നും കാണണം. സോഷ്യൽ മീഡിയയിലെ (ഒപ്പം നിന്ന് പിന്താങ്ങുന്നവരുടെ) റീച്ചുകൾക്കപ്പുറം വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പുഴുക്കുത്തുകളെ സമൂഹം തിരിച്ചറിയുന്ന കാലം വിദൂരമല്ല.


മുറിമൂക്കൻ രാജാക്കന്മാർ ധാരാളമായി വിലസുന്ന സാഹിത്യ ഇടങ്ങൾ വരും തലമുറയുടെ മുന്നിൽ ഉയർത്തിവയ്ക്കുന്നത് എന്താണെന്ന പരിശോധന നാം നടത്തേണ്ടതുണ്ട്. മഹാകവികളും കഥാ കാരന്മാരും വിവിധ സാഹിത്യ മേഖലയിലെ മഹാരഥന്മാരും യഥേഷ്ടം വളർന്നു പ്രചരിപ്പിച്ച ഫലഭൂയിഷ്ഠമായ മലയാള മണ്ണിൽ അൽപ്പം കളകൾ വളരുന്നത് മനസ്സിലാക്കാം, എന്നാൽ അതിന്നി ടയിൽ പടരാൻ ശ്രമിക്കുന്ന വിഷച്ചെടികളെ നാം വേരോടെ പിഴുതു കളയുക തന്നെ വേണം. അല്ലാതായാൽ അടിക്കാടുകളെ, അവ യുടെ വളർച്ചയെ അടിമുടി ഇല്ലാതാക്കി മഹാമേരുക്കളെ തന്നെ ഒരുപക്ഷേ ഇത്തരം വിഷച്ചെടികൾ കാർന്നുതിന്ന് നശിപ്പിച്ചെന്നുവരാം. അതിന്നെതിരെയുള്ള അതിശക്തമായ ജാഗ്രതയും കരുതലും ഓരോ സാഹിത്യ പ്രവർത്തകർക്കും വായനക്കാർക്കും ഉണ്ടാവണമെന്ന് ഓർമ്മിപ്പിക്കട്ടെ.


കരുതിയിരിക്കുക.! മഹാമേരുക്കളുടെ ചോട്ടിലും വിഷച്ചെടികൾ വേരാഴ്ത്തിയെന്ന് വരാം. നാളെ നിങ്ങളുടെ എഴുത്തുപറമ്പിലും അവയുടെ വിഷലിപ്തമായ ഇലകൾ, വിഷക്കായകൾ വന്നു വീഴാ ഴ്കയില്ല. അതിനുമുൻപ് വിഷച്ചെടികൾ വേരോടെ പിഴുതു കളയുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *