ഡൽഹി: പരിമിതമായ ചിന്താഗതികളുടെ അതിരുകൾ ഭേദിച്ച് പുതിയ സാധ്യതകൾ കണ്ടെത്താൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐടി ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യയിൽ ഏകദേശം 50 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയ്ക്ക് ഐഐടി ഖരഗ്പൂർ സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

