രാഘവ് ചദ്ദയ്ക്ക് ഒരു മില്യൺ ഫോളോവേഴ്സ് നഷ്ടം; പാർട്ടി മാറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്രതികരണം

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ചദ്ദയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടി. ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ഏകദേശം ഒരു മില്യൺ (10 ലക്ഷം) ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് നഷ്ടമായതായി റിപ്പോർട്ട്.

പാർട്ടി മാറ്റത്തിന് മുമ്പ് 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന ചദ്ദയുടെ അക്കൗണ്ടിൽ പിന്നീട് ഈ സംഖ്യ 13.5 മില്യൺ വരെ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

യുവാക്കളിൽ, പ്രത്യേകിച്ച് ‘ജെൻ Z’ വിഭാഗത്തിൽ നിന്നുള്ള പ്രതിഷേധമാണ് ഈ വലിയ കുറവിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടി മാറിയ തീരുമാനത്തോട് പ്രതികരിച്ചുള്ള “അൺഫോളോ ക്യാമ്പയിൻ” സോഷ്യൽ മീഡിയയിൽ വ്യാപകമായി നടന്നതായും റിപ്പോർട്ടുണ്ട്

ആംആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ചദ്ദയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയ സാഹചര്യത്തിലാണ് ഈ സോഷ്യൽ മീഡിയ പ്രതികരണവും ഉണ്ടായിരിക്കുന്നത്.യുവാക്കളിൽ ശക്തമായ സ്വാധീനമുള്ള നേതാവെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ചദ്ദയ്ക്ക് ലഭിച്ച ഈ തിരിച്ചടി ഡിജിറ്റൽ രാഷ്ട്രീയത്തിലെ ജനാഭിപ്രായത്തിന്റെ പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *