മഴക്കെടുതി: കാർഷികമേഖലയ്ക്ക് 121.67 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ കാർഷികമേഖലയ്ക്ക് 121.67 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 45,904 കർഷകരെ ബാധിച്ചപ്പോൾ 9,332 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചതായാണ് പ്രാഥമിക കണക്ക്.

കേന്ദ്രസഹായമായി 110 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചു. നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷിയോഗ്യമല്ലാതായ ഭൂമി പുനഃസ്ഥാപിക്കുന്നതിനായി ഏകദേശം 10 കോടി രൂപ ചെലവാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *