ഇറ്റാലിയൻ തീരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള റോമൻ കപ്പലിന്റെ തിരുശേഷിപ്പ് കണ്ടെത്തി; കൂടെ അപൂർവ മൺഭരണികളും ഭീമൻ സമുദ്രാന്തര അഗ്നിപർവത ഗർത്തവും

റോം: ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് സമീപം കടലിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന റോമൻ കപ്പലിന്റെ തിരുശേഷിപ്പ് കണ്ടെത്തി.ബിസി രണ്ടിനും ഒന്നിനും ഇടയിലുള്ള കാലഘട്ടത്തിലെ കപ്പലാണിതെന്നാ ണ് ഗവേഷകരുടെ നിഗമനം.മസാര ഡെൽ വാലോ തീരത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ, 46 മീറ്റർ ആഴത്തിലാണ് ഇവ കണ്ടെത്തിയത്.

പ്രാദേശികവാസികൾ നൽകിയ സൂചനയെ തുടർന്ന് പുരാവസ്തു വകുപ്പും നാവികസേനയുടെ പ്രത്യേക വിഭാഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഈ ചരിത്രനിധി വെളിച്ചം കണ്ടത്. കടൽത്തട്ടിൽ കപ്പലിനൊപ്പം, പണ്ടുകാലത്ത് വീഞ്ഞും എണ്ണയും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ‘ഡ്രെസ്സൽ 1എ’ വിഭാഗത്തിൽപ്പെടുന്ന നൂറുകണക്കിന് വലിയ മൺഭരണികളും ഈയം കൊണ്ടുണ്ടാക്കിയ രണ്ട് നങ്കൂരങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് കടലിനടിയിൽ നടന്ന ഏറ്റവും അപൂർവമായ കണ്ടെത്തലുകളിലൊന്നാണിതെന്ന് ഇറ്റാലിയൻ സാംസ്കാരിക മന്ത്രി അലസാൻഡ്രോ ജൂലി പ്രതികരിച്ചു. പുരാതന കാലത്ത് മെഡിറ്ററേനിയൻ കടൽ വഴി നടന്നിരുന്ന വൻകിട കച്ചവടങ്ങളുടെയും സമുദ്രസഞ്ചാരങ്ങളുടെയും തെളിവാണ് ഈ കപ്പലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പലിന്റെ ചരിത്രത്തെക്കുറിച്ചും വ്യാപാരപാതകളെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷകർ.

കപ്പലിന്റെ തിരുശേഷിപ്പ് കണ്ടെത്തിയതിന് പിന്നാലെ സിസിലി മേഖലയിൽ നിന്ന് മറ്റൊരു പ്രധാന ശാസ്ത്രീയ കണ്ടെത്തൽ കൂടി പുറത്തുവന്നിട്ടുണ്ട്.പനാരിയ ദ്വീപിന് സമീപം കടലിനടിയിൽ ഭീമൻ അഗ്നിപർവത ഗർത്തവും പുകയും വാതകങ്ങളും പുറന്തള്ളുന്ന പുതിയ ഭാഗങ്ങളുമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

കടൽത്തട്ടിൽ 60 മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ഫുട്ബോൾ മൈതാന ത്തോളം വലിപ്പമുള്ള ഈ ഗർത്തത്തിന് തൊട്ടടുത്തായി, അടിത്തട്ടിൽ നിന്ന് അപൂർവ വാതകങ്ങൾ പുറത്തേക്ക് വരുന്ന പുതിയ ദ്വാരങ്ങളും ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്.ഈ പ്രദേശത്തെ സമുദ്രാന്തര അഗ്നിപർവ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ മാറ്റങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *