വന്ദേ ഭാരത് ഉൾപ്പെടെ 12 ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ നിയന്ത്രണം

ഗോരഖ്‌പൂർ: ബിഹാറിലൂടെ കടന്നുപോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള 12 ഓളം പ്രമുഖ ട്രെയിൻ സർവീസുകളുടെ റൂട്ടുകളിൽ താൽക്കാലിക മാറ്റം വരുത്തി റെയിൽവേ. ബിഹാറിലെ ബെറ്റിയ–മജ്ഹൗലിയ സെക്ഷനിൽ നടക്കുന്ന ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി നോൺ-ഇന്റർലോക്കിംഗ് ജോലികൾ നടത്തുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ (ജൂലൈ 3) മുതൽ സർവീസുകളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER) അറിയിച്ചു. സമസ്തിപൂർ ഡിവിഷന് കീഴിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ മേഖലയിലെ ട്രെയിനുകളുടെ സമയകൃത്യതയും വേഗതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. 12 ട്രെയിനുകളുടെ സർവീസുകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുന്നത്. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ട്രെയിനുകളുടെ സമയക്രമത്തിലും റൂട്ടിലുമുള്ള മാറ്റങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *