കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴ താലൂക്കിൽ നാലും കോതമംഗലത്ത് മൂന്നും ക്യാമ്പുകളാണ് പ്രവർത്തനം ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നായി 27 കുടുംബങ്ങളിലെ 78 പേരെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ ഒരു കടമുറിക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രവർത്തനം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ:
കടാതി സൺഡേ സ്കൂൾ (വെള്ളൂർകുന്നം വില്ലേജ്): 8 കുടുംബങ്ങളിലെ 19 പേർ (8 പുരുഷന്മാർ, 9 സ്ത്രീകൾ, 2 കുട്ടികൾ).
ടൗൺ യു.പി. സ്കൂൾ (വെള്ളൂർകുന്നം വില്ലേജ്): 10 കുടുംബങ്ങളിലെ 25 പേർ (10 പുരുഷന്മാർ, 10 സ്ത്രീകൾ, 5 കുട്ടികൾ).
വാഴപ്പിള്ളി ജെ.ബി.എസ്. (വെള്ളൂർകുന്നം വില്ലേജ്): 5 കുടുംബങ്ങളിലെ 22 പേർ (6 പുരുഷന്മാർ, 11 സ്ത്രീകൾ, 4 കുട്ടികൾ).
എസ്.എ.ബി.ടി.എം. സ്കൂൾ (മൂവാറ്റുപുഴ വില്ലേജ്): 1 കുടുംബത്തിലെ 4 പേർ (1 പുരുഷൻ, 1 സ്ത്രീ, 2 കുട്ടികൾ).
നേര്യമംഗലം ഗവ. ഹൈസ്കൂൾ (നേര്യമംഗലം താലൂക്ക്): 2 കുടുംബങ്ങളിലെ 5 പേർ (1 പുരുഷൻ, 2 സ്ത്രീകൾ, 2 കുട്ടികൾ).
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

