സിഡ്നി: ആത്മീയ സംഗീതത്തിന്റെ വശ്യതയുമായി ‘നന്ദഗോവിന്ദം ഭജൻസ് – ഗ്ലോബൽ ഭജൻ യാൻ’ സിഡ്നിയിലേക്ക് എത്തുന്നു. കാസാമിയ എന്റർടൈൻമെന്റ്സ് (Casamia Entertainments) സംഘടിപ്പിക്കുന്ന ഈ ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് മെയ് 3-ന് സിഡ്നി യുഎൻഎസ്ഡബ്ല്യുവിലെ (UNSW) സർ ജോൺ ക്ലാൻസി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. പ്രമുഖ പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ സക്സസ് അവന്യൂ (Success Avenue) ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ.
ഓസ്ട്രേലിയയിലുടനീളം പ്രോപ്പർട്ടി പോർട്ട്ഫോളിയോകൾ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും കുടുംബങ്ങളെ സഹായിക്കുന്ന സക്സസ് അവന്യൂ, ഇത്തരം സാംസ്കാരികവും ആത്മീയവുമായ സംഗമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടിയുമായി സഹകരിക്കുന്നത്. സിഡ്നിയിലെ സംഗീത പ്രേമികൾ വലിയ ആവേശത്തോടെ ഏറ്റെടുത്ത പരിപാടിയുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നു
പരിപാടിയോടനുബന്ധിച്ച് ഭക്ഷണത്തിനായുള്ള പ്രീ-ബുക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്: https://app.orgnyse.com.au/504/casamia-entertainments-food-pre-order-nadhagovindham
സിഡ്നിയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആത്മീയ അനുഭവം സമ്മാനിക്കാനൊരുങ്ങുന്ന നന്ദഗോവിന്ദം ഭജൻസിനായി വലിയ തയ്യാറെടുപ്പുകളാണ് പൂർത്തിയായി വരുന്നത്. സാംസ്കാരിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആത്മീയ സംഗീതത്തെ ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്ലോബൽ ഭജൻ യാൻ’ സംഘടിപ്പിച്ചിരിക്കുന്നത്.

