സിഡ്‌നി ലിമയുടെ ഓണച്ചാർത്ത് 2026; വിപുലമായ സംഗീത വിരുന്നൊരുങ്ങുന്നു, ട്രിപ്പിൾ ഡി ടിക്കറ്റുകൾ ലഭ്യമാണ്

സിഡ്‌നി: ലിവർപൂൾ മലയാളി അസോസിയേഷൻ സിഡ്‌നി (ലിമ – LIMA) സംഘടിപ്പിക്കുന്ന ‘ഓണച്ചാർത്ത് 2026’ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപുലമായ സംഗീത വിരുന്ന് ഒരുങ്ങുന്നു. 2026 ഓഗസ്റ്റ് 22 ശനിയാഴ്ച സിഡ്‌നിയിലെ ബോണിറിഗ് സ്പോർട്സ് ക്ലബ്ബിൽ (Bonnyrigg Sports Club) വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പ്രശസ്ത ഗായകൻ സിദ്ധാർത്ഥ് മേനോൻ, അന്ന പ്രസാദ്, സെബ ടോമി ആൻഡ് ടീം എന്നിവർ ചേർന്ന് വേദിയിൽ ലൈവ് മ്യൂസിക്കൽ പ്രോഗ്രാം അവതരിപ്പിക്കും.

രാവിലെ 11:30 മുതൽ പരിപാടികൾ ആരംഭിക്കുമെങ്കിലും, ഓണാഘോഷത്തിന്റെ ഭാഗമായ പരമ്പരാഗത ഓണസദ്യയുടെ ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായും വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. തുടർന്ന് നടക്കുന്ന പരിപാടികൾക്കായി പുതുതായി ‘ട്രിപ്പിൾ ഡി’ (ഡ്രാമ, ഡിന്നർ, ഡാൻസ്) ടിക്കറ്റുകൾ ലിമ അവതരിപ്പിച്ചിട്ടുണ്ട്. ട്രിപ്പിൾ ഡി ടിക്കറ്റ് ഉടമകൾക്ക് വൈകുന്നേരം 4:00 മണി മുതൽ ഹാളിലേക്ക് പ്രവേശനം അനുവദിക്കും.

സ്വാദിഷ്ടമായ ഡിന്നർ, വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ, ‘വയനാടൻ തമ്പാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമാറ്റിക് നാടകം, തുടർന്ന് നടക്കുന്ന ഗംഭീര സംഗീത പരിപാടി എന്നിവയാണ് ഈ ടിക്കറ്റിന്റെ ഭാഗമായി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാക്കാൻ താല്പര്യമുള്ളവർക്ക് https://eventik.com.au/event/lima-onacharthu-2026/ എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *