സിഡ്നി: മെൽബണിലെ വൻ വിജയത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മെന്റലിസം ഷോയുമായി പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു സിഡ്നിയിലേക്ക് എത്തുന്നു. ഈ വരുന്ന ജൂൺ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബ്ലാക്ക്‌ടൗണിലെ ബോമാൻ ഹാളിൽ (BOWMAN HALL, 35 Campbell street Blacktown) വെച്ചാണ് ‘ദി സീക്രട്ട് ലെറ്റർ’ (The Secret Letter) എന്ന ഈ മെഗാ ഷോ അരങ്ങേറുന്നത്. ലോങ് വീക്കെൻഡ് ആഘോഷങ്ങളുടെ ഭാഗമായി സിഡ്നിയിലെ മലയാളി പ്രേക്ഷകർക്കായി വിസ്മയിപ്പിക്കുന്ന പ്രവചനങ്ങളും മൈൻഡ് റീഡിംഗും ഉൾപ്പെടുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒട്ടേറെ സർപ്രൈസുകൾ നിറഞ്ഞതായിരിക്കും ഈ ഷോ എന്ന് സംഘാടകർ അറിയിച്ചു. മെൽബണിൽ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുപോയ ജനപ്രിയ ഷോയുടെ തുടർച്ചയായാണ് സിഡ്നിയിലും ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ‘ദി കറി ഹൗസ് കാംബെൽടൗൺ’ (The Curry House Campbelltown) നൽകുന്ന പ്രത്യേക പ്രൊമോഷൻ കോഡ് ആയ ‘SHOWRISECH’ ഉപയോഗിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി https://bookaticket.com.au/find-an-event/?event=8726 എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

