അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

അടിമാലി: ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അടിമാലിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നയാളാണ് പിടിയിലായത്. ക്ഷേത്രത്തിൽ മോഷണം നടന്നതിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

Leave a Reply

Your email address will not be published. Required fields are marked *