മൃഗശാല മാറ്റാനുള്ള നീക്കം; സേവ് ട്രിവാൻഡ്രം സൂ ജനകീയ ക്യാമ്പയിനുമായി വി.കെ. പ്രശാന്ത്

തിരുവനന്തപുരം: നഗരമധ്യത്തിലെ മൃഗശാല മാറ്റാനുള്ള നിർദേശത്തിനെതിരെ ‘സേവ് ട്രിവാൻഡ്രം സൂ’ എന്ന പേരിൽ ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുൻ എം.എൽ.എ വി.കെ. പ്രശാന്ത് അറിയിച്ചു. മൃഗശാല നിലവിലുള്ള നഗരപരിധിയിൽത്തന്നെ നിലനിർത്തണമെന്നാണ് ക്യാമ്പയിന്റെ പ്രധാന ആവശ്യം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ലെന്നും വനമേഖലയോട് ചേർന്ന നെയ്യാർ പോലുള്ള പ്രദേശത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മൃഗശാല മാറ്റുകയാണെങ്കിൽ നിലവിലെ ഏകദേശം 36 ഏക്കർ സ്ഥലം വലിയൊരു പൊതുഇടമായി വികസിപ്പിക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിർദേശത്തിനെതിരെയാണ് ഇപ്പോൾ ജനകീയ പ്രതിഷേധവുമായി വി.കെ. പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *