ജസീന്ത അലന്റെ ഭരണത്തിൽ വിക്ടോറിയ പൂർണ്ണമായും തകർന്നു; കടുത്ത വിമർശനവുമായി പോളിൻ ഹാൻസൺ

മെൽബൺ: വിക്ടോറിയന്‍ പ്രീമിയർ ജസീന്ത അലനെതിരെയും വിക്ടോറിയ സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി ഓസ്‌ട്രേലിയന്‍ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ രംഗത്തെത്തി.

വിക്ടോറിയയിലെ ജനങ്ങളോട് തനിക്ക് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ഹാൻസൺ, സംസ്ഥാനത്തിന്റെ നിലവിലെ തകർച്ചയ്ക്ക് കാരണം ജസീന്ത അലന്റെ ഭരണമാണെന്നും ആരോപിച്ചു.”എനിക്ക് വിക്ടോറിയയിലെ ജനങ്ങളോട് സഹതാപം തോന്നുന്നു. ജസീന്ത അലൻ ആ സംസ്ഥാനത്തോട് ചെയ്തുകൂട്ടിയ കാര്യങ്ങൾ കാരണം അവിടുത്തെ ജനങ്ങൾക്കും അവരോട് ഇതേ വികാരം തന്നെയാണ് ഉള്ളത്. വിക്ടോറിയ ഇപ്പോൾ പൂർണ്ണമായും തകർന്ന ഒരു അവസ്ഥയിലാണ്,” പോളിൻ ഹാൻസൺ പരസ്യ പ്രസ്താവനയിൽ പറഞ്ഞു.

വിക്ടോറിയൻ സർക്കാരിന്റെ നയങ്ങളെയും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെയും ലക്ഷ്യമിട്ടാണ് ഹാൻസന്റെ ഈ കടുത്ത പരാമർശം. അതേസമയം, ഹാൻസന്റെ പ്രസ്താവനയോട് വിക്ടോറിയൻ പ്രീമിയറുടെ ഓഫീസോ ഭരണപക്ഷമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *