പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിലെ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യഘട്ടത്തിൽ ആകെ 3,60,77,171 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കാൻ യോഗ്യരായിട്ടുള്ളത്. ഇതിൽ 1,84,99,496 പുരുഷ വോട്ടർമാരും 1,75,77,210 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. 465 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്.

ഏപ്രിൽ 23-നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ ട്രൈബ്യൂണൽ വെരിഫിക്കേഷന് ശേഷം മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അന്തിമ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ

Leave a Reply

Your email address will not be published. Required fields are marked *