സിഡ്നി: നഗരത്തില്‍ അഞ്ചാംപനി (M-e-a-sl-e-s) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഡ്നിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തി ഡിസംബര്‍ 3 മുതല്‍ 9 വരെ സിഡ്നി മെട്രോ, ടി4 ട്രെയിന്‍ ലൈനുകള്‍, ഡബിള്‍ ബേയിലെ ഗ്രാന്‍ ടൊറിനോ (Gran Torino) റെസ്റ്റോറന്റ്, മക്വാറി സെന്റര്‍ ഫുഡ് കോര്‍ട്ട്, മക്വാറി പാര്‍ക്കിലെ വൈസ് (WiS-E) ക്ലിനിക്ക് എന്നിവിടങ്ങളില്‍ എത്തിയിരുന്നു.ഈ സമയങ്ങളില്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ എത്തിയവര്‍ ഡിസംബര്‍ 27 വരെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം.
ലക്ഷണങ്ങള്‍: പനി, മൂക്കൊലിപ്പ്, കണ്ണില്‍ ചുവപ്പ്, ചുമ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍.പിന്നീട് ശരീരത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നേരിട്ട് ആശുപത്രിയില്‍ പോകുന്നതിന് പകരം, മുന്‍കൂട്ടി ഡോക്ടറെയോ ഹെല്‍ത്ത് സര്‍വീസിനെയോ ഫോണില്‍ വിളിച്ച് വിവരം അറിയിക്കണം.
1965-ന് ശേഷം ജനിച്ചവര്‍ മീസില്‍സ് വാക്സിന് രണ്ട് ഡോസും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക

