ടിവികെയെ പിന്തുണച്ചത് ഡിഎംകെയെ അറിയിച്ച ശേഷം; വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്

തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തെ പിന്തുണച്ചതിനെ തുടർന്ന് ഡിഎംകെ നേതാക്കളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഡിഎംകെ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗെ വ്യക്തമാക്കി.

ടിവികെയ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ ഏകപക്ഷീയമായിരുന്നില്ലെന്നും ഡിഎംകെയെ അറിയിക്കാതെയല്ല മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിഎംകെ ഖജാൻജി ടി.ആർ. ബാലുവിനോടും രാഹുൽ ഗാന്ധി ഡിഎംകെ നേതാവ് കനിമൊഴിയോടും വിഷയത്തിൽ സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

തമിഴ്നാട്ടിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിൽ കോൺഗ്രസിനെ പരിഗണിക്കുമെന്നും ഏതെല്ലാം വകുപ്പുകൾ നൽകണമെന്നത് തുടർചർച്ചകൾക്ക് ശേഷമാകും തീരുമാനിക്കുകയെന്നും സെൽവപെരുന്തഗെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *