വീണ്ടും ഇറാനെതിരെ ട്രംപിന്റെ ഭീഷണി; “ഇനി ഇല്ലാതാക്കും”

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്കയെയും ലോകത്തെയും വർഷങ്ങളായി ഇറാൻ “കളിയാക്കുകയാണെന്ന്” ട്രംപ് ആരോപിച്ചു. ഇനി അത്തരം നടപടികൾ സഹിക്കില്ലെന്നും ഇറാൻ “ഇനി ചിരിക്കില്ല” എന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശത്തിന് തെഹ്റാൻ മറുപടി നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാലതാമസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനോട് സൗമ്യ സമീപനമാണ് ഉണ്ടായിരുന്നതെന്നും ട്രംപ് വിമർശിച്ചു.

ഇതിനിടെ, സമാധാന ചർച്ചകൾക്കും പ്രാദേശിക സംഘർഷങ്ങൾ അവസാനിപ്പിക്കാനുമുള്ള മറുപടി അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയും മേഖലയിൽ സംഘർഷം കുറയ്ക്കലുമാണ് മറുപടിയിലെ പ്രധാന വിഷയങ്ങളെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അടുത്തിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷപരമായ പ്രസ്താവനകൾ ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *