ഓസ്ട്രേലിയയിൽ അപ്രതീക്ഷിത താരസംഗമം; ബ്രിസ്ബേനിൽ നൃത്തവിസ്മയം ശോഭനയും റോമാന്റിക് യൂത്ത് ഐക്കൺ നിവിൻ പോളിയും കണ്ടുമുട്ടിയപ്പോള്‍

ബ്രിസ്ബേൻ: മലയാളികളുടെ പ്രിയപ്പെട്ട നായികയും നൃത്ത വിസ്മയവുമായ നടി ശോഭനയും, മലയാളത്തിന്റെ റോമാന്റിക് യൂത്ത് ഐക്കൺ നടൻ നിവിൻ പോളിയും ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ നഗരത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി. തികച്ചും വ്യത്യസ്തമായ യാത്രകൾക്കിടയിൽ നടന്ന ഈ യാദൃശ്ചിക താര സംഗമം സിനിമാ പ്രേമികൾക്കിടയിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സിനിമാ തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത്, പൂർണ്ണമായും ഒരു വ്യക്തിഗത കുടുംബ അവധിക്കാലം ആഘോഷിക്കാനായാണ് നിവിൻ പോളി ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്.ഷൂട്ടിംഗ് തിരക്കുകളില്ലാതെ ഓസ്ട്രേലിയയിലെ ശാന്തമായ അന്തരീക്ഷത്തിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് താരം.

അതേസമയം, തന്റെ പ്രിയപ്പെട്ട നൃത്തരൂപമായ ഭരതനാട്യത്തിന്റെ പ്രചാരണാർത്ഥമുള്ള ഔദ്യോഗിക ടൂറിന്റെ ഭാഗമായാണ് നൃത്തവിസ്മയം കൂടിയായ ശോഭന ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. വിവിധ നഗരങ്ങ ളിലെ നൃത്തവേദികളിൽ തന്റെ അനശ്വരമായ പ്രകടനം കൊണ്ട് പ്രവാസികളുടെ മനം കവരുന്നതിനിടയിലാണ് ബ്രിസ്ബേൻ നഗരത്തിൽ വെച്ച് യാദൃശ്ചികമായി നിവിനെ കണ്ടുമുട്ടിയത്.

രണ്ട് വ്യത്യസ്ത ആവശ്യങ്ങൾക്കായി ഓസ്ട്രേലിയയിൽ എത്തിയ മലയാളികളുടെ പ്രിയ താരങ്ങൾ അപ്രതീക്ഷി തമായി ഒരുമിച്ചുള്ള ഈ സംഗമം വളരെ മനോഹരമായ ഒരു ഓർമ്മയായി മാറുകയാണ്. തികച്ചും അപ്രതീക്ഷി തമായി പരസ്പരം കണ്ടുമുട്ടിയതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു. ഈ മനോഹര നിമിഷത്തിന്റെ വിശേ ഷങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *