തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നിയമസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്

ഭരണകക്ഷിയായ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എ സി മൊയ്തീനും എൻ.ഡി.എ സ്ഥാനാർഥിയായി ബി ഗോപകുമാറും മത്സരിച്ചു. 140 അംഗ നിയമസഭയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

കോട്ടയം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടുവരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപ് ആഭ്യന്തര, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ദീർഘകാല നിയമസഭാ-രാഷ്ട്രീയ പരിചയസമ്പത്തോടെയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *