യൂറോപ്പിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ‘റീമൈഗ്രേഷന്‍’ മാത്രമാണ് പോംവഴിയെന്ന് ഇറ്റാലിയന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ഇസബെല്ല തൊവഗ്ലിയേരി; പ്രസ്താവന ചര്‍ച്ചയാകുന്നു

റോം: യൂറോപ്പിന് സമൃദ്ധമായ ഒരു ഭാവി ഉറപ്പാക്കാനുള്ള ഏക പോംവഴി വിദേശ കുടിയേറ്റക്കാരെ അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന ‘റീമൈഗ്രേഷന്‍’ (Remigration) നയമാണെന്ന പ്രസ്താവനയുമായി ഇറ്റാലിയന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ഇസബെല്ല തൊവഗ്ലിയേരി രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇസബെല്ല ഈ വിവാദ നിലപാട് വ്യക്തമാക്കിയത്. ജനപ്രതിനിധിയുടെ ഈ പരാമര്‍ശം ഇതിനോടകം തന്നെ യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം വലിയ രീതിയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

യൂറോപ്പ് നേരിടുന്ന നിലവിലെ സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ക്കുള്ള പരിഹാരമായാണ് വലതുപക്ഷ പാര്‍ട്ടി അംഗം കൂടിയായ ഇസബെല്ല തൊവഗ്ലിയേരി ഈ കുടിയേറ്റ വിരുദ്ധ നയം മുന്നോട്ട് വെക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ നിലവിലെ കുടിയേറ്റ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പാണ് ഇവരുടെ വാക്കു കളില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍, വംശീയവും വിവേചനപരവുമായ ഇത്തരം നിലപാടുകള്‍ യൂറോപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *