തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (KATPS), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) സംയുക്തമായി നടത്തുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
എട്ടാം ക്ലാസ് പാസ്സായവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കുമാണ് അവസരം. 2026 ജൂൺ 1-ന് 18 വയസ് തികഞ്ഞവരും 45 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. വരാനിരിക്കുന്ന ജൂലൈ 20-നാണ് പരിശീലന ബാച്ച് ആരംഭിക്കുന്നത്.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ 17-നകം ‘ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകൾ kittstraining@gmail.com എന്ന ഇ-മെയിൽ വിലാസം വഴിയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8129816664 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

