മാളവ്യ ഹോട്ടലിലെ വൻ തീപിടിത്തം; വെന്തുമരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേരും 18 വിദേശികളും

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേരുൾപ്പെടെ നിരവധിപ്പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണപ്പെട്ടവരിൽ ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 18 വിദേശ പൗരന്മാരും ഉൾപ്പെടുന്നു.

വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ട് പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവരാണ് അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ. വിവേകിന്റെ പിതാവ് രാധേ ശ്യാം മാളവ്യ നഗറിലെ മാക്സ് ആശുപത്രിയിൽ ഗുരുതര രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ സന്ദർശിക്കാനും പരിചരിക്കാനുമായി എത്തിയതായിരുന്നു ബന്ധുക്കളായ ബാക്കി എട്ടുപേരും. ഹോട്ടലിൽ തങ്ങിയിരുന്ന സമയത്താണ് ദുരന്തം ഇവരെ തേടിയെത്തിയത്.

മാളവ്യ നഗറിലെ ‘ദി പ്രസ് എൻക്ലേവ്’ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് അഗ്നിബാധയുണ്ടായത്. മൊത്തം 24 മുറികളാണ് ഈ ഹോട്ടലിൽ ഉണ്ടായിരുന്നത്. നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പ്രവർത്തിക്കുന്ന പ്രമുഖമായ ഒരു മേഖലയാണിത്. ഹോട്ടലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *