‘മറിയം – മദർ ഓഫ് ഗോഡ്’ ബൈബിൾ നാടകം ഒക്ടോബർ 25-ന് സിഡ്‌നിയിൽ

സിഡ്‌നി: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ‘മറിയം – മദർ ഓഫ് ഗോഡ്’ (Mariyam – Mother of God) ബൈബിൾ നാടകം സിഡ്‌നിയിൽ വേദിയിലെത്തുന്നു. സിഡ്‌നി ഹോൾസ്‌വർത്തി ക്രൈസ്റ്റ് ദി കിംഗ് സിറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിലാണ് ഈ മെഗാ നാടകം അരങ്ങേറുന്നത്. ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ബോണിറിഗ്ഗ് സ്പോർട്സ് ക്ലബ്ബിലാണ് (610-618 Elizabeth Dr, Bonnyrigg Heights, NSW 2177) നാടകാവതരണം നടക്കുക.

കുടുംബങ്ങൾക്ക് ഒന്നിച്ച് കാണുന്നതിനായി രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഫാമിലി പാസിന് 100 ഡോളറാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റിംഗ് പാർട്ണർ ഇവന്റോക്കും (Eventok), മീഡിയ ആൻഡ് പ്രൊമോഷൻസ് പാർട്ണർ ജി.ഡി.പി ഡിജിറ്റലുമാണ് (GDP Digital). കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *