മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കും

ന്യൂഡൽഹി: രാത്രികാല റെയിൽ യാത്രകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ ശൃംഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി മുംബൈ-ബെംഗളൂരു, ന്യൂഡൽഹി-വാരാണസി എന്നീ പ്രധാന റൂട്ടുകളിലാണ് അത്യാധുനിക സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങുന്നത്. മുൻപ് ആരംഭിച്ച ഹൗറ-കാമാഖ്യ സർവീസിന് പിന്നാലെയാണ് പുതിയ റൂട്ടുകളിലേക്ക് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നത്. ബെംഗളൂരു-മുംബൈ സർവീസ് ഒക്ടോബർ 31-നും, വാരാണസി-ന്യൂഡൽഹി സർവീസ് നവംബർ ഒന്നിനും ഫ്ലാഗ് ഓഫ് ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വ്യവസായ സംരംഭകർ, ഐ.ടി ജീവനക്കാർ, വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഏറെ സൗകര്യപ്രദമാകുന്ന രീതിയിലാണ് ഇവയുടെ സമയക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (CSMT) നിന്ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനസിലേക്കാണ് (SMVT) മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ആയിരം കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ യാത്ര 15 മണിക്കൂർ 45 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാൻ ട്രെയിനിന് സാധിക്കും. ഇതോടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഉദ്യാൻ എക്സ്പ്രസിനേക്കാൾ ആറ് മണിക്കൂറിലധികം യാത്രാസമയം ലാഭിക്കാൻ യാത്രക്കാർക്ക് കഴിയും

Leave a Reply

Your email address will not be published. Required fields are marked *