ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പൊതുജനക്ഷേമത്തിനുമുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. ന്യൂഡൽഹിയിൽ ചേർന്ന 54-ാമത് പ്രഗതി (PRAGATI) അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നിർവ്വഹണത്തിലെ തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും സംസ്ഥാന സർക്കാരുകളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്ന 16,000 കോടിയിലധികം രൂപയുടെ നിർണ്ണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി യോഗത്തിൽ നേരിട്ട് വിലയിരുത്തി

