ബംഗ്ലാദേശ് വീണ്ടും ജനാധിപത്യത്തിലേക്ക്, തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍, യൂനിസ് അതുവരെ മാത്രം

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനിസ്. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ശേഷം രാജ്യത്തിന്റെ ഭരണഘടന പരിശോധിക്കുന്നതിനായി തയ്യാറാക്കിയ ജുലൈ ചാര്‍ട്ടറില്‍ ദേശീയ ഹിതപരിശോധനയും ഇതിനൊപ്പം നടത്തുമെന്നു യൂനിസ് അറിയിച്ചു.

ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതില്‍ എല്ലാ പൗരന്‍മാര്‍ക്കും വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുന്ന തരത്തില്‍ നീതിയുക്തവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി ഒരു ടെലിവഷന്‍ പ്രസംഗത്തില്‍ യൂനിസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവും നീതിപൂര്‍വവുമാണെന്ന് ഉറപ്പാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ്‌ദ്ദേഹം അറിയിച്ചു.

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ യൂനിസ് തിരഞ്ഞെടുപ്പ് വരെ സര്‍ക്കാരിന്റെ ഉപദേശകനായി തുടരുന്നതായിരിക്കും. വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *