കൊളംബിയയിൽ ബസ് പൊട്ടിത്തെറി: 13 പേർ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്

കൊളംബിയയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗമായ കാവ്ക (Cauca) പ്രവിശ്യയിൽ ഉണ്ടായ ബസ് പൊട്ടിത്തെറിയിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് അധികൃതർ അറിയിച്ചു

കാജിബിയോ (Cajibío) മുനിസിപ്പാലിറ്റിയിലെ പാൻ-അമേരിക്കൻ ഹൈവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ബസിലാണ് സ്ഫോടനം നടന്നത്. ബസിന് സമീപം സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.കൊളംബിയൻ സൈന്യം ഇത് “തീവ്രവാദ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. മുൻ ഫാർക്ക് (FARC) വിമത വിഭാഗങ്ങളുമായി ബന്ധമുള്ള ആയുധസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു.

പ്രദേശത്ത് മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ആയുധസംഘങ്ങളുടെ സാന്നിധ്യവും വർധിച്ചതിനെ തുടർന്ന് സുരക്ഷാ സ്ഥിതി കടുത്തതായിരിക്കുകയാണ്. അടുത്തിടെ സമാന സ്വഭാവമുള്ള നിരവധി ആക്രമണങ്ങളും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *