കന്യാകുമാരി മുതൽ കാരക്കോറം വരെ; ഇന്ത്യൻ സൈന്യത്തോടുള്ള ആദരവുമായി സൂഫിയാ സൂഫിയുടെ ഐതിഹാസിക ഓട്ടം

കന്യാകുമാരി: ഇന്ത്യൻ സായുധ സേനയുടെ ധീരതയ്ക്കും ത്യാഗത്തിനും ആദരമർപ്പിച്ച് പ്രശസ്ത അൾട്രാ മാരത്തൺ താരവും ലോക റെക്കോർഡ് ഉടമയുമായ സൂഫിയാ സൂഫി കന്യാകുമാരി മുതൽ കശ്മീരിലെ കാരക്കോറം ചുരം വരെയുള്ള മാരത്തൺ പ്രയാണം ആരംഭിച്ചു. രാജ്യത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അതിർത്തി വരെ നീളുന്ന ഈ സാഹസിക യാത്രയ്ക്ക് കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ തുടക്കമായി.

തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് കേണൽ സൂര്യ മുഖർജി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്ക് കരുത്തും ഐക്യദാർഢ്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സൂഫിയ ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ കാലാവസ്ഥാ വെല്ലുവിളികളെയും ഭൂപ്രകൃതിയെയും അതിജീവിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിടുന്ന ഈ ഓട്ടം കശ്മീരിലെ തന്ത്രപ്രധാനമായ കാരക്കോറം ചുരത്തിലാണ് സമാപിക്കുക. ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സൂഫിയാ സൂഫിയുടെ ഈ യാത്രയെ ആവേശത്തോടെയാണ് കായിക ലോകവും സൈനിക വൃത്തങ്ങളും വീക്ഷിക്കുന്നത്. യാത്രയിലുടനീളം വിവിധ ഇടങ്ങളിൽ സൈനികരും പൊതുജനങ്ങളും അവർക്ക് സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *