മലപ്പുറം പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പൂക്കോട്ടൂരിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (7), അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കുട്ടികൾ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഒരേ കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം പൂക്കോട്ടൂർ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *