ഹോർമൂസിൽ ആധിപത്യം ഉറപ്പിക്കാൻ ‘മൊസ്കിറ്റോ ഫ്ലീറ്റ്’ രംഗത്തിറക്കി ഇറാൻ

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിൽ തങ്ങളുടെ സൈനിക സ്വാധീനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇറാൻ ‘മൊസ്കിറ്റോ ഫ്ലീറ്റ്’ വിന്യസിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) കീഴിലുള്ള ഈ ബോട്ടുകൾ വലിപ്പത്തിൽ ചെറുതാണെങ്കിലും അസാമാന്യ വേഗതയും പ്രഹരശേഷിയുമുള്ളവയാണ്.

മൊസ്കിറ്റോ ഫ്ലീറ്റിലെ’ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ (100 knots) വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. വലിപ്പക്കുറവ് കാരണം ഇവയെ റഡാറുകളിലൂടെയോ സാറ്റലൈറ്റുകളിലൂടെയോ കണ്ടെത്തുക പ്രയാസകരമാണ്.അസമമായ യുദ്ധമുറകളാണ് (Asymmetric warfare) ഇറാൻ ഇവിടെ പയറ്റുന്നത്. വലിയ യുദ്ധക്കപ്പലുകളെ കൂട്ടമായി വന്ന് ആക്രമിക്കാനും പെട്ടെന്ന് പിൻവാങ്ങാനും (Hit-and-run tactics) ഈ ചെറുബോട്ടുകൾക്ക് കഴിയും.

മെഷീൻ ഗണ്ണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ചെറിയ മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഈ ബോട്ടുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.കടൽതീരത്തെ ഗുഹകളിലും രഹസ്യ ബങ്കറുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ ബോട്ടുകൾ മിനിറ്റുകൾക്കുള്ളിൽ പ്രവർത്തനസജ്ജമാക്കാൻ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുമായി മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ്റെ ഈ നീക്കം. വലിയ കപ്പലുകൾക്ക് ഭീഷണിയാകുന്ന ഈ ‘കൊതുകു പട’ രാജ്യാന്തര വ്യാപാര പാതയിലെ സുരക്ഷയെ സംബന്ധിച്ച് പുതിയ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *