ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിന് രാഷ്ട്രപതി ഭവനിൽ ഉജ്ജ്വല സ്വീകരണം; ചർച്ചകൾ ഇന്ന് ഹൈദരാബാദ് ഹൗസിൽ

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിന് രാഷ്ട്രപതി ഭവനിൽ ഔപചാരികമായ വരവേൽപ്പ് നൽകി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രഥമ വനിത കിം ഹീ ക്യുങ്ങും അദ്ദേഹത്തോടൊപ്പമുണ്ട്.

സ്വീകരണത്തിന് ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറുകൾ ഇന്ന് ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടു വർഷത്തിന് ശേഷമാണ് ഒരു ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഭാരതം സന്ദർശിക്കുന്നത് എന്നത് ഈ സന്ദർശനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *