ലബനനിലെ അധീന പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറാതെ പശ്ചിമേഷ്യയിൽ സമ്പൂർണ സമാധാനം കൈവരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടത് പ്രാദേശിക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
ലബനനിലെ ഇസ്രായേൽ സൈനിക സാന്നിധ്യം തുടരുകയോ പുതിയ ആക്രമണങ്ങൾ നടത്തുകയോ ചെയ്താൽ അത് അമേരിക്ക–ഇറാൻ ധാരണയുടെ ലംഘനമായി ഇറാൻ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിഷയവും അടുത്തഘട്ട ചർച്ചകളിൽ ഉയർത്തിക്കാട്ടുമെന്നും വ്യക്തമാക്കി.
അതേസമയം, ലബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാട് ഇസ്രായേൽ ആവർത്തിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

