ലെബനനിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ; യുഎസ്–ഇറാൻ കരാറിൽ അതൃപ്തി

അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച സമാധാന ധാരണയുടെ ഭാഗമായി ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലെബനനിലെ സുരക്ഷാ മേഖലകളിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ തീരുമാനങ്ങൾക്ക് വിധേയരല്ലെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു. അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വഴങ്ങിയ മുൻകാല അനുഭവങ്ങൾ ഇസ്രയേലിന് വലിയ സുരക്ഷാ തിരിച്ചടികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, യുഎസ്–ഇറാൻ ധാരണയെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി വിശദമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ലെബനൻ, ഗാസ, സിറിയ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ നെതന്യാഹു മന്ത്രിസഭയ്ക്കുള്ളിലും അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *