ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ FC– ചെൽസി FC പോരാട്ടം 1-1 സമനിലയിൽ അവസാനിച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ലീഡ് നേടിയ ലിവർപൂളിനെ ചെൽസി പിന്നീട് സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.
ആറാം മിനിറ്റിൽ റയാൻ ഗ്രാവൻബർചിന്റെ ഗോളിൽ ലിവർപൂൾ മുന്നിലെത്തി. എന്നാൽ 35-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഫ്രീകിക്കിലൂടെ ചെൽസി തിരിച്ചടിച്ചു. തുടർന്ന് ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയഗോൾ നേടാനായില്ല.രണ്ടാം പകുതിയിൽ ഡൊമിനിക് സോബോസ്ലായിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ വർജിൽ വാൻ ഡൈക്കിന്റെ ഹെഡർ ക്രോസ്‌ബാറിൽ തട്ടി പുറത്തായി.
ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം ഓഫ്‌സൈഡിനെ തുടർന്ന് നിഷേധിക്കപ്പെട്ടു.സമനിലയോടെ ലിവർപൂളിന് നിർണായക പോയിന്റുകൾ നഷ്ടമായപ്പോൾ, തുടർച്ചയായ തോൽവികളുടെ നിര അവസാനിപ്പിക്കാൻ ചെൽസിക്ക് ഈ ഫലം സഹായകമായി.

