നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മേരിക്കുട്ടിയും മകൻ റെജിയും ദിവസങ്ങളായി കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വീടിന് സമീപം മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ മൃതദേഹങ്ങൾ വീട്ടുപറമ്പിൽ കുഴിച്ചുമൂടിയതായും സജി പൊലീസിനോട് സമ്മതിച്ചതായും വിവരം. വ്യക്തിപരമായ കാരണങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന സജിയെ പൊലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തിന്റെ കൃത്യമായ കാരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *