പീരുമേട്ടിൽ നഴ്സസ് ദിന വാരാഘോഷം സംഘടിപ്പിച്ചു

പീരുമേട്: ഇടുക്കി ജില്ലയിലെ നഴ്സുമാരുടെ സംയുക്താഭിമുഖ്യത്തിൽ നഴ്സസ് ദിന വാരാഘോഷം പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശരത് ജി. റാവു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെക്കുറിച്ച് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹൻ കുമാർ ദിനാചരണ സന്ദേശം നൽകി. പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനിതാ മുരുകൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ജോസി ഫ്രാൻസിസ്, എം.സി.എച്ച് ഓഫീസർ ഷൈല ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ വിവിധ ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ജീവനക്കാരും സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി പാലാ ജനറൽ ആശുപത്രി ലോ സെക്രട്ടറി ഷരീഫ് കേരള സർവീസ് റൂൾസ് സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *