സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ വിവിധ തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹയര്‍സെക്കന്ററി, പത്താംതരം, ഏഴാം തരം, നാലാം തരം, തുല്യതാ കോഴ്‌സുകളി ലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ കോഴ്‌സുകളിലേക്കും മെയ് 25 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരത്തിന് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് ഫീസ്.
ഹയര്‍ സെക്കന്ററിക്ക് 300 രപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപ. നാലാം തരം ഏഴാം തരം തുല്യതാ കോഴ്‌സുകള്‍ക്ക് ഫീസ് ഇല്ല. പത്താം തരത്തിന് 17 വയസ്സും ഹയര്‍ സെക്കന്ററിക്ക് 22 വയസും പൂര്‍ത്തിയാ കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പ്രോസ്‌പെക്ടസ് , അപേക്ഷാ ഫോറം, ചെലാന്‍ എന്നിവ സാക്ഷരതാ മിഷന്റെ www.literacymissionkerala.org എന്ന വെബ്‌സൈററില്‍ ലഭ്യമാണ്.
ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232294
ഇമെയില്‍ kslma.keltron.in

