തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് ആകർഷകമായ സ്പോൺസർഷിപ്പ് പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി. വ്യക്തികൾക്കും വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാനുള്ള അവസരമാണ് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് അവയിൽ പരസ്യം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകുന്ന വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി.
കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; 10 വർഷത്തേക്ക് പരസ്യം ചെയ്യാം: പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

