ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബസ്തിയിൽ മനോരമ നദിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വത്തിന്റെ പുതിയ മാതൃക തീർത്ത ആകാശ് ഗുപ്ത എന്ന യുവാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കീ ബാത്തി’ലൂടെയാണ് പ്രധാനമന്ത്രി ആകാശ് ഗുപ്തയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചത്.
നാശത്തിന്റെ വക്കിലായിരുന്ന മനോരമ നദിയെ വീണ്ടെടുക്കാൻ ആകാശ് നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ പ്രദേശത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. കേവലം നദി വൃത്തിയാക്കുക എന്നതിനപ്പുറം, ജനങ്ങൾക്കിടയിൽ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം ശക്തമായി വർദ്ധിപ്പിക്കാൻ ആകാശ് ഗുപ്തയ്ക്ക് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായ വലിയ പരിശ്രമങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആകാശെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

