മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ വിശ്രമമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു

അങ്കമാലി: മഞ്ഞപ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 20 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള വിശ്രമമുറിയുടെയും ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. ജിന്റോ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജു ഈരാളി, പ്രിൻസിപ്പാൾ പ്രീത കെ.പി., പ്രധാനാധ്യാപിക മഞ്ജു ജെ.എ., പി.ടി.എ. പ്രസിഡന്റ് സിജു മരോട്ടിക്കൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അരുൺകുമാർ കെ.എസ്. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *