കഞ്ഞിപ്പാടം വെള്ളാഞ്ചിലി തോട് ആഴം കൂട്ടുന്നതിന്‌ 6കോടി 68 ലക്ഷം രൂപയുടെ ഡി പി ആർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം:അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ചരിത്ര പ്രാധാന്യമുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കഞ്ഞിപ്പാടം വെള്ളാഞ്ചിലി തോട് ആഴം കൂട്ടുന്നതിനും കൽക്കെട്ടുകൾ ശക്തിപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ 6 കോടി 68 ലക്ഷം രൂപയുടെ ഡി.പി.ആർ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് അദ്ദേഹത്തിന് സമർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പി.എസ്സിനെയും പദ്ധതി രേഖ ഏൽപ്പിച്ചു.

മഴക്കാലത്ത് വെള്ളക്കെട്ട് മൂലം പ്രളയസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ദുരിതങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഈ പദ്ധതി ഏറെ ഗുണകരമാകും. തോടുകളുടെ ആഴം കൂട്ടി ഇരുകരകളും കല്ലുകെട്ടി സംരക്ഷിച്ചു വൃത്തിയാക്കുമ്പോൾ വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഉണർവേകും. കുഞ്ചൻ നമ്പ്യാർ സ്മാരകവും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അവിടെ സൂക്ഷിച്ചിട്ടുള്ള ചരിത്രപരമായ മിഴാവും സഞ്ചാരികൾക്ക് പുതിയ അനുഭവമായി മാറും. ജലസ്രോതസ്സുകളിലൂടെയുള്ള ചെറുതോണി യാത്രകൾ മൺസൂൺ ടൂറിസത്തിന്റെ കാലഘട്ടത്തിൽ നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *