മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം; മത്സ്യബന്ധന വള്ളം മറിഞ്ഞു, തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു.

അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് രാവിലെ 7.50-ഓടെയാണ് അപകടമുണ്ടായത്. പൂത്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് മടങ്ങിവരുന്നതിനിടെയാണ് വള്ളം മറിഞ്ഞത്.

അപകടത്തിൽ വള്ളം പൂർണ്ണമായും തകർന്നു. രണ്ട് എൻജിനുകളും നഷ്ടമായിട്ടുണ്ട്. വള്ളത്തിലുണ്ടായിരുന്ന ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നിവർ കടലിൽ വീഴുകയായിരുന്നു. ഈ സമയം മുതലപ്പൊഴി മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഷൈജു ഡി, ജോസഫ്, ജഗൻ എന്നിവർ ഉടൻ ഇടപെട്ടു. ഇവരുടെ നേതൃത്വത്തിൽ മൂന്ന് തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു.

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം; മത്സ്യബന്ധന വള്ളം മറിഞ്ഞു, മൂന്നുപേർക്ക് രക്ഷ

അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് രാവിലെ 7.50-ഓടെയാണ് അപകടമുണ്ടായത്. പൂത്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് മടങ്ങിവരുന്നതിനിടെയാണ് വള്ളം മറിഞ്ഞത്.

അപകടത്തിൽ വള്ളം പൂർണ്ണമായും തകർന്നു. രണ്ട് എൻജിനുകളും നഷ്ടമായിട്ടുണ്ട്. വള്ളത്തിലുണ്ടായിരുന്ന ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നിവർ കടലിൽ വീഴുകയായിരുന്നു. ഈ സമയം മുതലപ്പൊഴി മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഷൈജു ഡി, ജോസഫ്, ജഗൻ എന്നിവർ ഉടൻ ഇടപെട്ടു. ഇവരുടെ നേതൃത്വത്തിൽ മൂന്ന് തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു.

പരിക്കേറ്റ തൊഴിലാളികളെ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. കല്ലിൽ തട്ടി കിടക്കുന്ന വള്ളം തിരികെ എടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *