ബ്രിസ്ബേൻ വൂൾവർത്ത്സ് സൂപ്പർമാർക്കറ്റിൽ കൗമാരക്കാരുടെ അക്രമം; സ്റ്റേഷൻ ലോക്ക്ഡൗണിൽ, രണ്ട് പെൺകുട്ടികൾക്കെതിരെ കേസ്

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേൻ കെപെറയിലുള്ള പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ വൂൾവർത്ത്സ് (Woolworths) സ്റ്റോറിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ച് അക്രമം നടത്തിയ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്രമത്തെ തുടർന്ന് സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടച്ചിടുകയും ഉപഭോക്താക്കളെ ഒഴിപ്പിക്കുകയും ചെയ്യേണ്ടി വന്നു.

14-ഉം 15-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് സ്റ്റോറിനുള്ളിൽ വൻ അക്രമം അഴിച്ചുവിട്ടത്. ഇവിടെയുണ്ടാ യിരുന്ന മാനേജർക്ക് നേരെ ഇവർ കുപ്പി എറിഞ്ഞതായും, തടയാൻ ശ്രമിച്ച മറ്റൊരു ഉപഭോക്താവിനെ കൈയേ റ്റം ചെയ്തതായും സാക്ഷികൾ പറയുന്നു. പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീക്ക് നേരെയും ഷെൽഫിൽ നിന്നും ഗ്ലാസ് കുപ്പി എടുത്ത് എറിഞ്ഞ് പൊട്ടിച്ചതായി വിവരമുണ്ട്. അക്രമത്തെ തുടർന്ന് സ്റ്റോറിനുള്ളിൽ അപായ സൈറണുകൾ മുഴങ്ങുകയും ഉപഭോക്താക്കളോട് ഉടൻ തന്നെ പുറത്തുപോകാൻ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് സംഘമാണ് അക്രമം നടത്തിയ ഇരുവരെയും കസ്റ്റഡിയിലെടുത്തത് പൊതു സ്ഥലത്ത് അക്രമം നടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളും അപകടകരമായ പെരുമാറ്റങ്ങളും ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് വൂൾവർത്ത്സ് അധികൃതർ വ്യക്തമാ ക്കി. രാത്രി മുഴുവൻ നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് സ്റ്റോർ ഇന്ന് വീണ്ടും തുറന്ന് പ്രവർത്തിച്ചത്. പിടിയിലായ കുട്ടികളെ ഇന്ന് ചിൽഡ്രൻസ് കോർട്ടിന് മുന്നിൽ ഹാജരാക്കി. ഇതിൽ 15 വയസ്സുകാരിയെ വരും ബുധനാഴ്ച കോടതിയിൽ വീണ്ടും ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *