ധ്യാൻ ശ്രീനിവാസൻ ചിത്രം “സീക്രട്ട് ഓഫ് കലിംഗ”യിലെ ആദ്യ ഗാനം റിലീസായി

കൊച്ചി: ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിസ്റ്ററി ഹൊറർ കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

“തക തക താനെ..” എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ചിത്രകഥയുടെ രൂപത്തിലാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രേക്ഷകരെ ഏറെ ആകാംഷഭരിതരാക്കുന്നതിനൊപ്പം തന്നെ രസിപ്പിക്കുന്ന ഘടകങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ഈ ഗാനത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ മാസത്തിൽ തന്നെ തിയേറ്ററുകളിൽ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് ആണ് നിർവ്വഹിക്കുന്നത്. അശ്വന്ത് രവീന്ദ്രൻ എഡിറ്റിംഗും, ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. അഖിൽ റോയ് (ആർട്ട്), ജെ.പി. മണക്കാട് (പ്രൊഡക്ഷൻ കൺട്രോളർ), അമൽ ചന്ദ്രൻ (മേക്കപ്പ്), ഖാലിദ് അബൂബക്കർ (കോസ്റ്റ്യൂംസ്), സുബിൻ ജോസഫ് (സൗണ്ട് ഡിസൈൻ), ബിനൂപ് എസ്. ദേവൻ (മിക്സിംഗ്), ഗോകുൽ ശ്രീകണ്ഠൻ (അഡീഷണൽ സോങ്ങ്), അഖിൽ പരപ്പനങ്ങാടി (എ.ഐ സൂപ്പർവൈസർ), അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം (ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ), സുജിത് സദാശിവൻ (ഡി.ഐ), ഒപ്പ്ര (ഡിജിറ്റൽ മാർക്കറ്റിംഗ്), ആദിൻ ഒല്ലൂർ (ഡിസൈൻസ്), പി. ശിവപ്രസാദ് (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *