മൂന്നാറിൽ ടൂറിസം പോലീസ് സ്റ്റേഷൻ; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആലോചിച്ച് ഉചിതമായി തീരുമാനിക്കുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. മൂന്നാറിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും ടൂറിസം വികസനവും മുൻനിർത്തിയാണ് ഇത്തരമൊരു ആലോചന. മൂന്നാറിലെ ടൂറിസം മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും വികസന സാധ്യതകളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വ്യാപാരികൾ, റിസോർട്ട് ഉടമകൾ, ടൂറിസം ഗൈഡുകൾ എന്നിവരുൾപ്പെടെയുള്ളവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചതായും ഇതിന്മേൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *