പേർഷ്യൻ ഗൾഫിൽ നിന്നു മടങ്ങി യു.എസ്. യുദ്ധക്കപ്പൽ യു എസ് എസ് ജെറാൾഡ് ആർ. ഫോർഡ്; മേഖലയിൽ സൈനിക സാന്നിധ്യം കുറയുന്നു

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്നതിനിടെ, യുഎസിന്റെ പ്രധാന വിമാനവാഹക കപ്പലായ യു എസ് എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നു മടങ്ങിയതായി റിപ്പോർട്ട്. ഏകദേശം 10 മാസത്തോളം നീണ്ട റെക്കോർഡ് ദൈർഘ്യമുള്ള വിന്യാസത്തിന് ശേഷമാണ് കപ്പൽ മടങ്ങിയത്.

ഇറാനെതിരെ നടന്ന സൈനിക പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന ഈ കപ്പൽ മടങ്ങിയതോടെ മേഖയിൽ അമേരിക്കൻ നാവിക സാന്നിധ്യം കുറയുന്നതായാണ് വിലയിരുത്തൽ. നിലവിൽ യു എസ് എസ് അബ്രഹാം ലിങ്കൺ, യു എസ് എമ്പ് ജോർജ് എച്ച്. ഡബ്ബയു. ബുഷ് എന്നിവ ഉൾപ്പെടെ മറ്റ് യുദ്ധക്കപ്പലുകൾ പ്രദേശത്ത് തുടരുന്നുണ്ട്.

മേഖലയിൽ സംഘർഷം പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും, യുദ്ധവിരാമ ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുഎസ് സൈനിക തന്ത്രത്തിൽ ഭാഗികമായ മാറ്റം സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്റക്കോർഡ് ദൈർഘ്യമുള്ള വിന്യാസത്തിന് ശേഷം കപ്പൽ സ്വദേശമായ വിർജീനിയയിലേക്ക് മടങ്ങാനാണ് പദ്ധതിയെന്നാണ് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഏകദേശം 4,500-ലധികം സൈനികർ ഈ കപ്പലിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ഈ നീക്കം പശ്ചിമേഷ്യയിലെ യു.എസ്.–ഇറാൻ സംഘർഷത്തിൽ ഭാഗിക ശമനസൂചനയായേക്കാമെങ്കിലും, മേഖലയിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നതായാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *