ഓൾ ഇന്ത്യ റേഡിയോ നാമകരണത്തിന്റെ 90-ാം വാർഷികം; തിരുവനന്തപുരം ആകാശവാണി സംഘടിപ്പിച്ച സൈക്ലത്തോൺ ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസ്, ‘ഓൾ ഇന്ത്യ റേഡിയോ’ എന്ന പേര് സ്വീകരിച്ചതിന്റെ തൊണ്ണൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയം സൈക്ലത്തോൺ സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവഹിച്ചു.

ചടങ്ങിൽ തിരുവനന്തപുരം ആകാശവാണി റീജിയണൽ ചാനൽ മാനേജർ എ. ജി. ബൈജു, പ്രോഗ്രാം മേധാവി പി. എ. ബിജു, വാർത്താവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സ്മിതി എം. പള്ളൂരുത്തി, സെയിൽസ് സെന്റർ മേധാവി ജെറോം ജെ. എം. എന്നിവർ സന്നിഹിതരായിരുന്നു. പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചാണ് സൈക്ലത്തോൺ നടന്നത്. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് പാളയം, ബേക്കറി ജംഗ്ഷൻ വഴി ആകാശവാണി നിലയം വരെയുള്ള റൂട്ടിൽ സംഘടിപ്പിച്ച സൈക്ലത്തോണിൽ ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *