കാവാലം നാരായണപ്പണിക്കരുടെ ജന്മവാർഷികം; കൊല്ലത്ത് ‘കാവാലപ്പെരുമ’ സംഗീതവിരുന്ന് നടന്നു

കൊല്ലം: പ്രശസ്ത നാടകപ്രവർത്തകനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ‘കാവാലപ്പെരുമ’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ മകനും പ്രമുഖ ഗായകനുമായ കാവാലം ശ്രീകുമാർ അച്ഛന്റെ പ്രസിദ്ധമായ നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ളവ വേദിയിൽ ആലപിച്ചു. പ്രമുഖ സാംസ്‌കാരിക കൂട്ടായ്മകളായ ‘സൂര്യ’, ‘വേദിക’ എന്നിവയുമായി സഹകരിച്ചാണ് ഈ സ്മരണാഞ്ജലി പരിപാടി അരങ്ങേറിയത്

Leave a Reply

Your email address will not be published. Required fields are marked *