മലേഷ്യയിൽ വൻ തീപിടുത്തം; ആയിരത്തോളം വീടുകൾ കത്തിനശിച്ചു

ക്വാലാലംപുർ: മലേഷ്യയിലെ ബോർണോ ദ്വീപിലുണ്ടായ അതിശക്തമായ തീപിടുത്തത്തിൽ ആയിരത്തോളം വീടുകൾ പൂർണ്ണമായും കത്തിനശിച്ചു. ദ്വീപിലെ ഒരു ജനവാസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ നിരവധി കുടുംബങ്ങൾ ഭവനരഹിതരായി.മരങ്ങൾ കൊണ്ട് നിർമ്മിച്ച വീടുകൾ അടുത്തടുത്തായി സ്ഥിതിചെയ്തിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായി ഇതുവരെ റിപ്പോർട്ടുകളില്ല.ഭവനരഹിതരായ ആളുകളെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *